
കൊച്ചി: റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെ നിയമപരമായി നേരിടാൻ തന്റെ പക്കൽ 800 പേജുള്ള തെളിവുകളുണ്ടെന്ന് ട്വന്റി20 ലീഡറും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ് വെളിപ്പെടുത്തി.
ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവരാനും കുരുക്കാനുമാണ് ഈ രേഖകൾ കൈവശം വെച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
