Headlines

ചാനൽ ഓഫീസിൽ പൊലീസ്‌ നടത്തിയ പരിശോധന നിയമപരം; ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം പൂർണമായും സംരക്ഷിക്കുമെന്നും ഒരു മാധ്യമ പ്രവർത്തകനോടും പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോർട്ടർ ടി വി ഓഫിസിലെ പരിശോധന തികച്ചും നിയമപരമായാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) പൂർണ്ണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. ആരെ അറസ്റ്റ് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആഭ്യന്തര വകുപ്പ്‌ നിർദ്ദേശിക്കാറില്ല.റിപ്പോർട്ടർ ടി വി ഓഫിസിൽ നടന്നത് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയാണ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. ഒരു…

Read More

തെളിവുണ്ടെന്ന അവകാശവുമായി സാബു എം ജേക്കബ്

കൊച്ചി: റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെ നിയമപരമായി നേരിടാൻ തന്റെ പക്കൽ 800 പേജുള്ള തെളിവുകളുണ്ടെന്ന് ട്വന്റി20 ലീഡറും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ് വെളിപ്പെടുത്തി. ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവരാനും കുരുക്കാനുമാണ് ഈ രേഖകൾ കൈവശം വെച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

Read More

റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ.വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ആണ് റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.ഇദേഹത്തെ ആലുവയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തുടർന്ന് വയനാട്ടിലേക്ക് കൊണ്ടുപോയ അൻ്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുക്കാനെത്തിയ എക്സൈസ് സംഘവും അദ്ദേഹവും തമ്മിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് നാടകീയ രംഗങ്ങളും തർക്കവുമുണ്ടായി. എഫ്ഐആർ പകർപ്പ് നൽകാതെ കസ്റ്റഡിയിൽ പോകില്ലെന്ന് പറഞ്ഞ് ആൻ്റോ അഗസ്റ്റിൻ…

Read More

വ്യാജ വിവാഹ ആരോപണം; മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കുവാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി. കോൺഗ്രസ് നേതാവ് രാജു പി നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്ന ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. റിപ്പോർട്ടർ ചാനലിൽ വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ഇല്ലാത്തതിനാൽ…

Read More

റിപ്പോർട്ടർ ടിവി ഹെഡ് ഓഫീസിൽ പോലീസ് റെയ്ഡ്; ഇത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ ഇന്ന് പുലർച്ചെയാണ് പൊലിസ് പരിശോധന നടത്തിയത്.തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പരിശോധനയ്ക്ക് ഡി ജി പി അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. എസ് ഐ ടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍…

Read More