Headlines

വ്യാജ വിവാഹ ആരോപണം; മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കുവാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി.

കോൺഗ്രസ് നേതാവ് രാജു പി നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്ന ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.

റിപ്പോർട്ടർ ചാനലിൽ വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ഇല്ലാത്തതിനാൽ വാർത്ത കൊടുക്കേണ്ടന്നു തീരുമാനിച്ചുവെന്നും ആന്റോ ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി നായർ പൊലീസിൽ പരാതി നൽകിയത്. 

Leave a Reply