Headlines

ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ മാൾഡ സ്വദേശി മജർ (24) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply