Headlines

നന്ദാവനത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് ശുചീകരണത്തിനിടെ

തിരുവനന്തപുരം: നഗരത്തിലെ നന്ദാവനത്ത് പണി പൂർത്തിയാകാതെ കിടന്നിരുന്ന കെട്ടിടത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശ്രീനേത്ര ആശുപത്രിക്ക് സമീപത്തെ വീട്ടിലാണ് തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത്. കോടതിയിൽ നടപടികൾ നിലനിൽക്കുന്നതിനാൽ ഏറെക്കാലമായി നിർമാണം മുടങ്ങിക്കിടന്ന കെട്ടിടമാണിത്. ഇന്ന് സ്ഥലം വൃത്തിയാക്കാനെത്തിയ നിർമാണത്തൊഴിലാളികളാണ് കെട്ടിടത്തിനുള്ളിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളിൽ വെള്ളം കെട്ടിക്കിടന്നിരുന്ന ഭാഗത്താണ് തലയോട്ടിയും അസ്ഥിക്കഷണങ്ങളും ഉണ്ടായിരുന്നത്. കെട്ടിടവും പരിസരവും കാടുപിടിച്ച നിലയിലായിരുന്നു. കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്…

Read More

കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പരിശോധനയിൽ കൊലപാതകം തെളിഞ്ഞു

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കിരിക്കാനെത്തിയ മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഇരട്ടസഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനി സവിത (45) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 29നാണ് മൂന്ന് സഹോദരങ്ങൾ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. ബുധനാഴ്ച രാത്രി സവിത കുഴഞ്ഞുവീണെന്നറിയിച്ചാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും…

Read More

മലയാളി യുവാവിനെ ബംഗളൂരുവിൽ തല്ലിക്കൊന്നു; പെൺസുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ

ബംഗളൂരു: പെൺസുഹൃത്തിനൊപ്പം കണ്ടതിന്റെ വൈരാഗ്യത്തിൽ മലയാളി യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയതായി പരാതി. പാലക്കാട് സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺസുഹൃത്തിന്റെ പിതാവും യെലഹങ്ക സ്വദേശിയുമായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിരണിനെ മകളോടൊപ്പം കണ്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക വിവരം. സ്വീറ്റ് കോൺ മെഷീൻ കമ്പനി ഉടമയാണ് അറസ്റ്റിലായ ആനന്ദ്.

Read More

ആളില്ലാത്ത വീട് ലക്ഷ്യമിട്ട് മോഷണം; ഒന്നരലക്ഷത്തോളം രൂപ കവർന്നു

മാള: ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നരലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പിൽ അറയ്ക്കൽവീട്ടിൽ അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന അലമാരയുടെ ലോക്കറും വീട്ടിലെ ഡിവിആറും മോഷ്ടാവ് കവർന്നു. വീടിന്റെ ഒരുവശത്തെ ഇരുമ്പുവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷണത്തിന് മുമ്പ് സിസിടിവി ക്യാമറകളിൽ സ്പ്രേ പെയിന്റടിച്ച് ദൃശ്യങ്ങൾ മറച്ചിരുന്നു. അനൂപിന്റെ പിതാവ് പുത്തൻവേലിക്കര സ്വദേശി ആൻ തിങ്കളാഴ്ച രാവിലെ ഏഴോടെ വലിയപറമ്പിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. അനൂപും കുടുംബവും ദുബായിലാണ് താമസം. വിവരമറിഞ്ഞ്…

Read More

യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം; നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് കേസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കത്തെത്തുടർന്ന് ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവീഡിയോകൾ നിഹാദ് പുറത്തുവിട്ടെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഇരുവിഭാഗവും ദിവസങ്ങളോളം സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ലൈവ് വീഡിയോകളിലൂടെയായിരുന്നു ആരോപണപ്രത്യാരോപണങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിഹാദ് ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണവും സുഹൃത്തായ ഷമീർ…

Read More

നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; സിബിയോണിനെതിരെ കൂടുതൽ പരാതികൾ

കൊല്ലം: കള്ളനോട്ട് ഇരട്ടിപ്പിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി കൊല്ലം വാടി കള്ളനോട്ട് കേസിൽ കസ്റ്റഡിയിലുള്ള സിബിയോണിനെതിരെ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കള്ളനോട്ടും അച്ചടിക്കാനുള്ള ഉപകരണങ്ങളും തിമിംഗല ഛർദിയും കണ്ടെത്തിയ കേസിൽ പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. നോട്ട് ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വലിയ തുകകൾ കൈക്കലാക്കുകയായിരുന്നു സിബിയോണിന്റെ രീതി. കള്ളനോട്ട് വാഹനത്തിലും വീഡിയോയിലൂടെയും കാണിച്ച് വിശ്വാസം നേടിയശേഷം യഥാർഥ നോട്ടുകെട്ടുകൾ വാങ്ങും. എന്നാൽ വാങ്ങിയ തുകയുടെ ഇരട്ടി കള്ളനോട്ടായി നൽകാതെ കബളിപ്പിക്കുകയായിരുന്നു…

Read More

വിവാഹമോചനക്കേസ് വിധി വരാനിരിക്കെ ഭാര്യയ്ക്കുനേരെ ക്രൂരാക്രമണം; കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു, ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു

ഇടുക്കി: വിവാഹമോചനക്കേസ് വിധി വരാനിരിക്കെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽനിന്ന് വലിച്ചിറക്കി കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. ജോലിക്കായി കുഴിത്തൊളു പോസ്റ്റ് ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫീസിൽനിന്ന് ബലമായി പുറത്തേക്ക് വലിച്ചിറക്കി കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർക്കുനേരെ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി…

Read More

കോഴിക്കോട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; സഹോദരനും ബന്ധുവിനും പരിക്ക്

കോഴിക്കോട്: മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. നൂറാംതോട് സ്വദേശി ജിതിൻ (29) ആണ് മരിച്ചത്. ആക്രമണത്തിൽ ജിതിന്റെ സഹോദരൻ ജിബിനും ബന്ധു സുരേഷിനും പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജിതിന്റെ സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയതെന്നാണ് വിവരം. സംഭവത്തിനു പിന്നാലെ പ്രതിയെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ജിബിനെയും സുരേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

അമിതവേഗത്തിൽ കാറോടിച്ച് റീൽസ്; 16കാരൻ പിടിയിൽ, അമ്മയ്ക്കെതിരെയും കേസ്

പത്തനംതിട്ട: അമിതവേഗത്തിൽ അപകടകരമായി കാറോടിച്ച് ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ 16കാരനെ പൊലീസ് പിടികൂടി. കാർ ഉടമയായ കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രായപൂർത്തിയാകാത്ത വാഹനയാത്രക്കാരനെയും പൊലീസ് പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാറിന്റെ അമിതവേഗത്തെക്കുറിച്ച് പൊലീസിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം ശക്തമാക്കിയ പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഏഴംകുളത്തുവെച്ചാണ് കാർ പിടികൂടിയത്. കാറിലുണ്ടായിരുന്നവരെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് കുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവത്തിൽ കാർ…

Read More

ഹോട്ടലിൽ നവവധുവിന്റെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഹോട്ടൽ മുറിയുടെ വാതിൽക്കൽ കുഴഞ്ഞുവീണ 28കാരിയായ നവവധു മരിച്ചു. മുസ്‌കാന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ ഭർത്താവ് നിലേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മരണത്തിൽ സംശയങ്ങളുയർന്നത്. തിങ്കളാഴ്ച രാവിലെ 10.50ഓടെ ഝാൻസിയിലെ ഋഷഭ് ഹോട്ടലിലായിരുന്നു സംഭവം. പുറത്തുവന്ന 47 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിലേഷ് ഉൾപ്പെടെ രണ്ടുപേർ ആദ്യം മുറിയിലേക്ക് പ്രവേശിക്കുന്നതും പിന്നാലെയെത്തിയ മുസ്‌കാൻ വാതിൽക്കൽ കുഴഞ്ഞുവീഴുന്നതും കാണാം. തുടർന്ന് നിലേഷ് യുവതിയെ…

Read More