Headlines

കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16ന് തുറക്കും

പത്തനംതിട്ട: കന്നി മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട സെപ്തംബർ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.​

കന്നി മാസം ഒന്നിനായ സെപ്തംബർ 17ന് പുലർച്ചെ 5 മണിക്കാണ് ഭക്തർക്കായി നട തുറക്കുന്നത്. കന്നി 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കുന്നതാണ്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി സെപ്തംബർ 21ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.​

ബുക്കിംഗ് വിവരങ്ങൾ:കന്നി മാസ പൂജയോടനുബന്ധിച്ച് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി സ്ലോട്ടുകൾ മുൻകൂട്ടി ഉറപ്പാക്കേണ്ടതാണ്. സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസ സൗകര്യം തേടുന്നവർക്ക് http://www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാം.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading