
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ‘ചുവന്ന ഡയറി’ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരുങ്ങുന്നു. മാസപ്പടി കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കേസിൽ ഇതുവരെ ശേഖരിച്ച ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും കൂടുതൽ വ്യക്തതയോടെ പരിശോധിക്കുകയാണ് ലക്ഷ്യം. ഡയറിയിലെ വിവരങ്ങളും മറ്റ് തെളിവുകളും തമ്മിൽ ഒത്തുനോക്കുന്നതോടെ വരും ദിവസങ്ങളിൽ ഇ.ഡിയുടെ ഭാഗത്തുനിന്ന് കൂടുതൽ കടുത്ത അന്വേഷണ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
