Headlines

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ചു നശിപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ചു നശിപ്പിച്ചു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.​

അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും അടിച്ചു തകർത്ത ശേഷമാണ് അക്രമിസംഘം വീടിന് തീയിട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading