Headlines

‘മാറിനിൽക്ക്’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി വി.ഡി. സതീശൻ

ഇടുക്കി: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പ്, സി.എം.ആർ.എൽ മുൻ എം.ഡി. ശശിധരൻ കർത്തയുടെ ഡയറിയിലെ പേര് എന്നിവ സംബന്ധിച്ച ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “മാറിനിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല” എന്ന് ആവർത്തിച്ച സതീശൻ സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ മാറ്റിനിർത്താനും ആവശ്യപ്പെട്ടു. ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് വി.ഡി. സതീശൻ ഇടുക്കിയിലെത്തിയത്. ഇതിനിടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ, മന്ത്രിമാരുടെ വിദേശയാത്രകൾ, ശശിധരൻ കർത്തയുടെ ഡയറിയിൽ സതീശന്റെ പേര് ഉൾപ്പെട്ടത് തുടങ്ങിയ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു….

Read More

വൈദ്യുതി മുടങ്ങി; തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ നിർത്തിവച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നിലവിൽ നടത്തുക. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് വൈദ്യുതി തടസത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സാധാരണ ദിവസങ്ങളിൽ ശരാശരി 24 ശസ്ത്രക്രിയകൾ വരെ ഇവിടെ നടക്കാറുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതോടെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ…

Read More

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളാണ് പിടിയിലായത്. പെൺകുട്ടിയും കസ്റ്റഡിയിലെടുത്ത വിദ്യാർഥികളും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്. പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ഇവർ സ്‌കൂളിൽ പോകാതെ പെൺകുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

Read More

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; കട്ടപ്പനയിൽ ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

ഇടുക്കി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗിക്ക് ദാരുണാന്ത്യം. അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് കട്ടപ്പന–പുളിയൻമല സംസ്ഥാനപാതയിൽ അപകടമുണ്ടായത്. ശ്വാസംമുട്ടലിനെ തുടർന്ന് അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കെട്ടിടത്തിനരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു….

Read More

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്ന പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരം നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയനെതിരായ കടന്നാക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇപ്പോൾ ഇത്തരം നടപടികൾക്കെതിരെ സംസാരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തിയാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാർ വിദേശയാത്രയ്ക്ക്…

Read More

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസ്; സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറായില്ല

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചിട്ടും എസ്‌ഐടി അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയില്ല. ഒരു ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കാനുള്ളതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് വിവരം. മുൻ ദേവസ്വം ഉദ്യോഗസ്ഥരടക്കം 15 പ്രതികളുള്ള കേസിൽ അടുത്ത മാസം ഏഴിന് ഹൈക്കോടതി വാദം പരിഗണിക്കും. കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. അതേസമയം, കേസിൽ പ്രോസിക്യൂഷൻ അനുമതി തേടുന്നതിൽ പോലും എസ്‌ഐടി…

Read More

മദ്യലഹരിയിൽ സ്വന്തം വീടിന് തീയിട്ട് യുവാവ്;പ്രദേശത്ത് പരിഭ്രാന്തി

കോഴിക്കോട്: മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മദ്യപാനത്തെ തുടർന്നുണ്ടായ കുടുംബവഴക്കോ മറ്റ് കാരണങ്ങളോ സംഭവത്തിന് പിന്നിലുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്. അർധരാത്രിയോടെ ഏഴാം വളവിലാണ് ലോറി കുടുങ്ങിയത്. പുലർച്ചെ രണ്ടുമണിയോടെ കേടായ ലോറി മാറ്റിയെങ്കിലും ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായില്ല. ടോറസ് ലോറികളും മൾട്ടി ആക്സിൽ വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയതോടെ കിലോമീറ്ററുകളോളം നീണ്ട വാഹനനിര രൂപപ്പെട്ടു. ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ചുരത്തിൽ പതിവായി ഉണ്ടാകുന്ന ഇത്തരം ഗതാഗതത്തടസ്സങ്ങൾ യാത്രക്കാരെയും ദീർഘദൂര ബസുകളെയും ഏറെ ദുരിതത്തിലാക്കുകയാണ്.

Read More

തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ സജീവനും ഭാര്യയും പ്രദേശത്തെ ഫാമിൽ ജോലി ചെയ്യുകയാണ്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഇരുവരും ജോലിക്കായി പോയ സമയത്താണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാനിൽ തീപിടിക്കുകയും തുടർന്ന് ഫാൻ കുഞ്ഞ് കിടന്നിരുന്ന കട്ടിലിലേക്ക് പൊട്ടിവീഴുകയുമായിരുന്നു. അപകടത്തിൽ കിടക്കയും കട്ടിലുമടക്കം പൂർണമായും കത്തിനശിച്ചു. കുഞ്ഞിന് ഗുരുതരമായി…

Read More

മുഖ്യമന്ത്രിയുടെ മഴക്കെടുതി യാത്ര; വിമാനച്ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനി നൽകിയെന്ന് സൂചന

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയുടെ ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ വഹിച്ചതായി സൂചന. യാത്രയ്ക്കായി ഉപയോഗിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ. ജെ. ജോർജിന്റെ കുടുംബ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റേതാണെന്നാണ് വിവരം. ചിപ്സണിന് കേളചന്ദ്ര ഏവിയേഷൻ നൽകിയ ഇൻവോയ്സ് പ്രകാരം ആകെ 19,88,595 രൂപയാണ് യാത്രാച്ചെലവ്. ഇതിൽ വിമാനച്ചാർജ് 16,85,250 രൂപയും 18 ശതമാനം ജിഎസ്ടിയായി 3,03,345 രൂപയും ഉൾപ്പെടുന്നു. കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽനിന്നാണ്…

Read More