കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം; തെളിവുകൾ തന്റെ കൈയ്യിലുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ
ആലപ്പുഴ : ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സിപിഐഎമ്മിലെ ക്രിമിനൽസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗ വേദിയിൽ വെച്ചായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. ആലപ്പുഴ നഗരസഭയിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരൻ ആരോപണം ഉന്നയിച്ചത്. സിപിഐഎമ്മുകാരുമായി ചേർന്നുള്ള കോൺഗ്രസുകാരുടെ കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത്…
