
തിരുവനന്തപുരം: സൗരാഷ്ട്രക്കും സമീപ വടക്കു കിഴക്കൻ അറബിക്കടലിലും മുകളിലായി ന്യൂനമർദ്ദം തുടരുന്നതിനാലും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ന്യൂനമർദ്ദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
മാറാത്തവാഡയിൽ നിന്നും മാന്നാർ കടലിടുക്കിലേക്കും തമിഴ്‌നാടിനും കർണാടകയ്‌ക്കും മുകളിലൂടെ ന്യൂനമർദ്ദ മുകളിലൂടെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു .കേരളത്തിൽ 2026 സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 17-20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 17 മുതൽ 20 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
