അമിത് ഷായ്ക്കെതിരായ പരാമർശം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം
സുൽത്താൻപുർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയുടേതാണ് നടപടി. 2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. പരാമർശം അപകീർത്തികരമാണെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. കേസിൽനിന്ന് ഒഴിവാക്കിയതോടെ രാഹുൽ ഗാന്ധിക്ക് കോടതി ഉത്തരവ് ആശ്വാസമായി.
