Headlines

ചാലിയാറിൽ വീണ സൈനികൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ

മാവൂർ: മീൻപിടിക്കുന്നതിനിടെ ചാലിയാറിൽ വീണ് കാണാതായ സൈനികന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽ തൊടികയിൽ സുധീഷ് (32) ആണ് മരിച്ചത്. സൈനികനായ സുധീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

ശനിയാഴ്ച വൈകിട്ട് നാലരയോടെ ചാലിയാറിൽ വീശുവല എറിയുന്നതിനിടെയാണ് അപകടം. വലയുടെ കയർ കൈയിൽ കുരുങ്ങിയതോടെ സുധീഷ് പുഴയിലേക്ക് വീഴുകയായിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ മാവൂർ ഫയർ യൂണിറ്റിലെ ഉദ്യോഗസ്ഥർ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading