Headlines

പരുമല പെരുന്നാളിന് ഇന്ന് തുടക്കം; കൊടിയേറ്റം ഉച്ചയ്ക്ക് രണ്ടിന്

തിരുവല്ല: പരുമല ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും. നവംബർ മൂന്നുവരെ നീളുന്ന പെരുന്നാളിന് ഉച്ചയ്ക്ക് രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിക്കും.

നവംബർ മൂന്നിന് നടക്കുന്ന തീർഥാടന വാരാഘോഷം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷനാകും. പെരുന്നാളിന്റെ സമാപന സമ്മേളനത്തിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading