Headlines

അവഗണനയ്ക്കെതിരെ പ്രതിഷേധം; തല മുണ്ഡനം ചെയ്ത് റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം: സർക്കാർ അനുകൂല തീരുമാനമെടുക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. നിരാഹാരസമരം ആരംഭിക്കുമെന്നും സമരക്കാർ അറിയിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ വളർമതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ പ്രതിഷേധം കടുപ്പിച്ചത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading