Headlines

‘അമ്മ’യിലെ കേസുകൾക്ക് പ്രത്യേക കോടതി വേണമോ?; ലക്ഷ്മിപ്രിയയുടെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ പരിഹാസം

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ പരാതികൾ മാത്രം പരിഗണിക്കാൻ പ്രത്യേക കോടതി തന്നെ വേണ്ടിവരുമല്ലോയെന്നായിരുന്നു കോടതിയുടെ പരാമർശം. സാധാരണക്കാരുടെ നിരവധി പ്രശ്‌നങ്ങൾ പരിഗണിക്കാനുള്ളതിനിടെ ഇത്തരം വിഷയങ്ങൾക്കായി സമയം ചെലവഴിക്കേണ്ടിവരുന്നതിനെക്കുറിച്ചും കോടതി ചോദിച്ചു. നടി അൻസിബ തനിക്കെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച കോടതി, കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും….

Read More