Headlines

ഇനി മൈക്കിലൂടെ ചോദ്യം; മറുപടിക്കും പുതിയ ക്രമീകരണം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇനി മൈക്കിലൂടെ മാത്രമാകും മറുപടി നൽകുക. ചോദ്യങ്ങൾ ചോദിക്കുന്നതിനായി മാധ്യമപ്രവർത്തകർക്ക് പ്രത്യേകമായി മൈക്ക് നൽകുന്ന സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഒരേസമയം നിരവധി പേർ ചോദ്യം ചോദിക്കുന്നതുമൂലമുള്ള ബഹളം ഒഴിവാക്കുകയാണ് പുതിയ ക്രമീകരണത്തിന്റെ ലക്ഷ്യം.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ മൈക്കിലൂടെ മാത്രമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പിആർഡിയുമായി ആലോചിച്ച് നടപ്പാക്കും. നിലവിൽ വാർത്താസമ്മേളനങ്ങളിൽ ഒന്നിലധികം മാധ്യമപ്രവർത്തകർ ഒരേസമയം ചോദ്യം ചോദിക്കുന്നത് ആശയക്കുഴപ്പത്തിനും ബഹളത്തിനും ഇടയാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം പരിഗണിക്കുന്നത്.

ബഹളം മൂലം ചോദ്യങ്ങൾ വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ചൂണ്ടിക്കാട്ടിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ, ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെയും ദൃശ്യങ്ങളിൽ ഉൾപ്പെടുത്തുന്ന തരത്തിലുള്ള ക്രമീകരണങ്ങളും ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളിലും മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. സമാനമായ രീതിയാണ് വി.ഡി. സതീശന്റെ വാർത്താസമ്മേളനങ്ങളിലും നടപ്പാക്കാൻ ആലോചിക്കുന്നത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading