Headlines

ബാങ്ക് പണിമുടക്ക്: എടിഎം ചാർജില്ല; പണം ഉറപ്പാക്കാൻ നിർദേശം

കൊച്ചി: ബാങ്ക് പണിമുടക്ക് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് എടിഎം സേവനങ്ങൾക്ക് ചാർജ് ഈടാക്കില്ല. ഇന്നും തിങ്കൾ മുതൽ ബുധൻ വരെയും ബാങ്കുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ, ഇടപാടുകൾ സുഗമമാക്കാൻ നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. എടിഎമ്മുകളിൽ ആവശ്യത്തിന് പണം ഉറപ്പാക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി. പണിമുടക്ക് ദിവസങ്ങളിലെ എടിഎം ചാർജുകൾ പൂർണമായും ഒഴിവാക്കാനും ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. ഒന്നാം തീയതി ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും രണ്ടാം തീയതി പൊതുഅവധിയാണ്. ഇതോടെ വരുന്ന ആഴ്ചയിൽ രണ്ട്…

Read More