അകലാപ്പുഴയിൽ ബോട്ടിൽനിന്ന് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിന്റെ മുകൾനിലയിൽനിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. ഓമശേരി നടമ്മൽപൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസാമാണ് മരിച്ചത്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബോട്ടിന്റെ മുകൾനിലയിൽനിന്ന് കുട്ടി വെള്ളത്തിലേക്ക് വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി. കുട്ടിയെ കരയ്ക്കെത്തിച്ച് ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം കോഴിക്കോട് മെഡിക്കൽ…
