Headlines

മലപ്പുറത്ത് സിപിഐ എം പ്രവർത്തകന് വെട്ടേറ്റു; മുസ്ലിം ലീഗിനെതിരെ ആരോപണം

താനൂർ: മലപ്പുറം ഉണ്യാലിൽ വീണ്ടും മുസ്ലിം ലീഗ് അക്രമം. സിപിഐ എം പ്രവർത്തകന് വെട്ടേറ്റു.ഉണ്യാൽ സ്വദേശി ജാറക്കടവത്ത് ജംഷീർ ബാബു(35)വിനാണ് വെട്ടേറ്റത്.പുതിയകടപ്പുറം ഭാഗത്ത് വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. മോട്ടോർ സൈക്കിളിൽ പരപ്പനങ്ങാടിയിൽ നിന്നും വരികയായിരുന്ന ജംഷീർ ബാബുവിനെ കാറിൽ പിന്തുടർന്നാണ് അക്രമിസംഘം എത്തിയത്. പുതിയകടപ്പുറം കറുകയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചിടുകയായിരുന്നു.ബൈക്കിൽ നിന്നും തെറിച്ചു വീണ ജംഷീർ ബാബുവിനെ അക്രമിസംഘം ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു. തലയ്ക്കും ഇരു കൈകാലുകൾക്കും വെട്ടേറ്റ ജംഷീർ ബാബുവിനെ തിരൂർ…

Read More

നോഖയിൽ ചെങ്കൊടി പറന്നു; രാജസ്ഥാനിൽ സിപിഐ എമ്മിന് ചരിത്ര വിജയം

നോഖ: രാജസ്ഥാൻ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് സമാനതകളില്ലാത്ത മുന്നേറ്റം. നോഖ നഗരസഭയിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് പാർട്ടി ചരിത്രനേട്ടം കൈവരിച്ചത്. ആകെയുള്ള 45 വാർഡുകളിൽ 29 സീറ്റുകളും നേടിയാണ് സിപിഐ എം വൻ വിജയം സ്വന്തമാക്കിയത്. ഭരണകക്ഷിയായ ബിജെപിക്ക് 13 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.​ വർഷങ്ങളായി എൻസിപിയും ബിജെപിയും മാറി മാറി ഭരിച്ചിരുന്ന നോഖ നഗരസഭയാണ് ഇത്തവണ ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം, സംസ്ഥാനത്തെ മറ്റ് പ്രധാന നഗരസഭകളിൽ പരമ്പരാഗത പാർട്ടികൾ…

Read More

കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം; തെളിവുകൾ തന്റെ കൈയ്യിലുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

ആലപ്പുഴ : ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സിപിഐഎമ്മിലെ ക്രിമിനൽസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗ വേദിയിൽ വെച്ചായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. ആലപ്പുഴ നഗരസഭയിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരൻ ആരോപണം ഉന്നയിച്ചത്. സിപിഐഎമ്മുകാരുമായി ചേർന്നുള്ള കോൺഗ്രസുകാരുടെ കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത്…

Read More

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാർഥി,യുവജന പ്രക്ഷോഭകർ മുന്നോട്ടുവയ്‌ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സി പി എം പോളിറ്റ് ബ്യുറോ

പ്രധാനെ പുറത്താക്കുക, നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി പിരിച്ചുവി ടുക, പ്രക്ഷോഭത്തെ തുടർന്ന്‌ അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കുക എന്നീ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. കോക്ക്‌റോച്ച്‌ ജനതാ പാർടിയുടെയും വിദ്യാർഥി സംഘടനകളുടെയും ആഹ്വാനപ്രകാരം പാർലമെന്റിലേക്ക്‌ നടത്തിയ ചരിത്രപരമായ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന്‌ വിദ്യാർഥികളെയും യുവജനങ്ങളെയും അഭിനന്ദിക്കുന്നു എന്നും യുവാക്കളുടെ പ്രക്ഷോഭത്തോട്‌ മുഖംതിരിച്ച മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനുള്ള തക്കതായ മറുപടിയായി മാർച്ച്‌ മാറി എന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക്‌ നേരെ പൊലീസ്‌ നടത്തിയ ലാത്തിചാർജിനെയും…

Read More