പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ആസൂത്രണ ബോർഡ് തസ്തികയിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെയർമാന് നോട്ടിസ് നൽകിയിരുന്നു. അതിനിടെ, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകരുതെന്ന ചെയർമാന്റെ നിർദേശം തള്ളിയാണ് പി.എസ്.സി അംഗങ്ങൾ ചോദ്യം ചെയ്യലിന് എത്തിയതെന്ന വിവരവും പുറത്തുവന്നു. കെ. ശ്രീകുമാർ, എസ്.എ. സെയ്ഫ്, സ്റ്റാനി തോമസ് എന്നീ മൂന്ന് അംഗങ്ങളാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകിയത്….
