Headlines

കോഴിക്കോട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; സഹോദരനും ബന്ധുവിനും പരിക്ക്

കോഴിക്കോട്: മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. നൂറാംതോട് സ്വദേശി ജിതിൻ (29) ആണ് മരിച്ചത്. ആക്രമണത്തിൽ ജിതിന്റെ സഹോദരൻ ജിബിനും ബന്ധു സുരേഷിനും പരിക്കേറ്റു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ജിതിന്റെ സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയതെന്നാണ് വിവരം. സംഭവത്തിനു പിന്നാലെ പ്രതിയെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ ജിബിനെയും സുരേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply