ബാരിക്കേഡുകൾക്ക് മുന്നിൽ മുട്ടുമടക്കില്ല; ഗ്യാനേഷിന്റെ രാജിക്കായി സമരം തുടരും: എം എ ബേബി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്നും കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളും വിലക്കുകളും മറികടന്ന് സമരം ശക്തമായി തുടരുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ച് ജനകീയ പ്രക്ഷോഭത്തെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ ജനാധിപത്യശക്തികളുമായും സഹകരിച്ച് സമരം ശക്തിപ്പെടുത്താനാണ് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി…
