Headlines

കേരളത്തിൽ തുലാവർഷത്തിന് തുടക്കം; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചന. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണമായി പിൻവാങ്ങുന്നതിനും തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരത്തും സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading