Headlines

മരത്തിൽ കെട്ടിയിട്ട് മർദനം; യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി, 9 പേർ പിടിയിൽ

സുരേന്ദ്രനഗർ: മറ്റൊരു യുവാവിനൊപ്പം താമസിച്ചതിന്റെ പേരിൽ യുവതിയെ ചങ്ങലയ്ക്കിട്ട് ക്രൂരമായി മർദിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കാൻ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ മുറിയിൽ പൂട്ടിയിടുകയും ചങ്ങലയ്ക്കിടുകയും ചെയ്തിരുന്നു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്തുടർന്ന് പിടികൂടി മരത്തിൽ കെട്ടിയിട്ടാണ് ആക്രമിച്ചതെന്നാണ് പരാതി. ‘ആചാരപരമായ…

Read More