ഐടി കൂട്ടപ്പിരിച്ചുവിടൽ ആഗോള പ്രതിഭാസം; ജോലി പോയാൽ മറ്റിടം തേടണമെന്ന് മന്ത്രി
തിരുവനന്തപുരം: ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനെ നിസാരവത്കരിച്ച് വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് തൊഴിൽ നഷ്ടം ലോകവ്യാപകമായി സംഭവിക്കുന്നതാണെന്നും ജോലി നഷ്ടപ്പെടുന്നവർ മറ്റ് മേഖലകളിൽ തൊഴിൽ തേടണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ലേബർ കോഡിന്റെ മറവിൽ നോട്ടീസ് പോലും നൽകാതെ 600ലേറെ തൊഴിലാളികളെ കമ്പനികൾ പിരിച്ചുവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിയുടെ പ്രതികരണം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കേണ്ട സർക്കാർ, പകരം മറ്റു മേഖലകളിൽ ജോലി കണ്ടെത്താനുള്ള നിർദേശം നൽകി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്ന വിമർശനവും ശക്തമാണ്. സംസ്ഥാനത്തെ…
