Headlines

ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം രണ്ടാം ദിവസം കണ്ടെത്തി. കളർകോട് വാർഡിൽ പടിഞ്ഞാറേ വാരിയത്തുവെളിയിൽ പരേതനായ ബാബുവിന്റെ മകൻ ബിനു (28) ആണ് മരിച്ചത്.

മേസ്തരിയായി ജോലി ചെയ്യുന്ന ബിനു, തിങ്കളാഴ്ച ജോലി കഴിഞ്ഞ് വൈകിട്ട് 3.30-ഓടെയാണ് സുഹൃത്തുക്കൾക്കൊപ്പം കളർകോട് താനാകുളത്തിൽ കുളിക്കാനെത്തിയത്. നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴ അഗ്നിരക്ഷാസേനയിലെ സ്കൂബാ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ സന്ധ്യയോടെ വെളിച്ചം കുറഞ്ഞതോടെ തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിനിടെ എട്ടുമണിയോടെ കുളത്തിന്റെ വടക്കുഭാഗത്തെ ഓവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിച്ചു. മാതാവ്: ജയന്തി. സഹോദരങ്ങൾ: മനു, ശ്രീക്കുട്ടി.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading