Headlines

കൂടത്തിൽ കൊലപാതകം: പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ പ്രതിയുടെ ഇടപെടൽ; ഡോക്ടറുടെ മൊഴി നിർണായകം

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കരമന കൂടത്തിൽ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രൻ നായർക്കെതിരെ കൂടുതൽ നിർണായക തെളിവുകൾ. കൊല്ലപ്പെട്ട ജയമാധവൻ നായരുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് രവീന്ദ്രൻ നായർ ആവശ്യപ്പെട്ടിരുന്നതായി ഡോക്ടർ മൊഴി നൽകിയതായാണ് വിവരം. ഫോറൻസിക് വിദഗ്ധരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്. ഇതിൽ ആറുപേരുടെയും മരണത്തിൽ ദുരൂഹത നിലനിന്നിരുന്നെങ്കിലും 2017ൽ കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണത്തോടെയാണ് കേസിലെ സംശയങ്ങൾ…

Read More