Headlines

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഓടനാവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജിഭവനിൽ രാജേഷ്–അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്.കെ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കാലാവധി കഴിഞ്ഞ ഗുളിക നൽകി; ഗർഭിണിക്ക് ആരോഗ്യപ്രശ്നം

കൊല്ലം: സർക്കാർ ആരോഗ്യകേന്ദ്രത്തിൽനിന്ന് വിതരണം ചെയ്ത കാലാവധി കഴിഞ്ഞ ഗുളിക കഴിച്ചതിനെത്തുടർന്ന് മൂന്നുമാസം ഗർഭിണിയായ യുവതിക്ക് ഛർദിയും വയർവേദനയും വയർവീക്കവും. കൊല്ലം പാലത്തറ സർക്കാർ ആശുപത്രിയുടെ ഭാഗമായ പള്ളിമുക്ക് ആരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിച്ച ഗുളിക കഴിച്ച അയത്തിൽ ഗാന്ധിനഗർ 225-ൽ ആഷിന മൻസിലിൽ ബീമ ഹാരീഷിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കഴിഞ്ഞ ജൂലൈയിൽ കാലാവധി അവസാനിച്ച ഗുളിക ഒക്ടോബർ മൂന്നിനാണ് ആശാ പ്രവർത്തക ബീമയുടെ മാടൻനടയിലെ വീട്ടിലെത്തിച്ചത്. ഗുളിക തുടർച്ചയായി കഴിച്ചതോടെ ആരോഗ്യനില മോശമായി. തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

മാതാ അമൃതാനന്ദമയിയുടെ 73-ാം പിറന്നാൾ ആഘോഷം ഇന്ന് അമൃതപുരിയിൽ; 20 കോടിയുടെ ചികിത്സാ സഹായ പദ്ധതികൾ നടപ്പാക്കും

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം പിറന്നാൾ ആഘോഷം ഇന്നും നാളെയുമായി അമൃതപുരിയിൽ നടക്കും. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് ചികിത്സാ സഹായത്തിനായി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ 1000 പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിൽ 300 ഓപ്പൺ ഹാർട്ട് സർജറികൾ, 50 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, 50 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, 50 ന്യൂറോ സർജറികൾ, 50 കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, 500 അർബുദ രോഗികൾക്ക്…

Read More