ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകൾ യുഡിഎഫ് നേടി. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി20 നിലനിർത്തി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്ക് പരിഗണിക്കുമ്പോഴാണ് എൽഡിഎഫിന്റെ നേട്ടം വ്യക്തമാകുന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമായിരുന്നു. യുഡിഎഫിന്റെ ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ, എൽഡിഎഫിന്റെ നാല് സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. ഇതോടെ…
