Headlines

Tenstar News Investigation : അഖിലിന്റെ കൊലപാതകം ഗുണ്ടാ കുടിപ്പകയോ ?; പ്രതികൾക്കായി വലവിരിച്ച് പോലീസ്

ആലപ്പുഴ : ആര്യാട് പട്ടാപ്പകൽ മൂന്നംഗ സംഘം വീട്ടിലെത്തി വിളിച്ചിറക്കി കൊലചെയ്ത അഖിലിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പോലീസിന് സംശയം. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. സമീപത്തെ വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിന് പുറമെ നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്നും ദൃക്‌സാക്ഷി മൊഴികളിൽ നിന്നും പ്രതികളെ സംബന്ധിച്ച്…

Read More

Breaking : ആലപ്പുഴയിൽ അരുംകൊല; പട്ടാപ്പകൽ യുവാവിനെ സുഹൃത്ത് കുത്തി കൊന്നു

ആലപ്പുഴ : ആലപ്പുഴ ആര്യാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുര്യൻവെളി അജിയുടെ മകൻ അഖിൽ (അച്ചു-24 )നെയാണ് കൊലപ്പെടുത്തിയത്. അഖിലിന്റെ സുഹൃത്ത് കായംകുളം സ്വദേശി ഷെൽജാദ് ആണ് കുത്തിയത്. ഷെൽജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയിൽ കയറിപ്പോയതായി പോലിസ് പറഞ്ഞു. വൈകിട്ട് 5.45 ന് വീടിന് സമീപം വച്ചാണ് സംഭവം. അഖിലിനെ ഉടൻ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ്…

Read More