Headlines

പനി വിട്ടുമാറിയില്ല; 13കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പനിബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വദേശി ശിവരഞ്ജിനിയാണ് മരിച്ചത്. കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പനി കുറയാത്തതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടോടെ ശിവരഞ്ജിനിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രി പതിനൊന്നോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ബോധരഹിതയായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Read More

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതകളായ 16കാരികളായ രണ്ട് പെൺകുട്ടികളെ കാണാതായി

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സംരക്ഷണകേന്ദ്രത്തിൽ കഴിയുകയായിരുന്ന കുട്ടികളെയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലെ അതിജീവിതകളാണ് കാണാതായ രണ്ട് പെൺകുട്ടികളും. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ടെത്തുന്നതിനായി സംരക്ഷണകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പെൺകുട്ടികൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക…

Read More

ചെന്താമരയ്ക്ക് തൂക്കുകയർ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ശിക്ഷാവിധി പ്രസ്താവിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്)യുടെ നിരീക്ഷണം. കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കോടതി വിലയിരുത്തി. ജില്ലാ ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി വന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം…

Read More