Headlines

പനി വിട്ടുമാറിയില്ല; 13കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പനിബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വദേശി ശിവരഞ്ജിനിയാണ് മരിച്ചത്. കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

പനി കുറയാത്തതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടോടെ ശിവരഞ്ജിനിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങി.

എന്നാൽ രാത്രി പതിനൊന്നോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ബോധരഹിതയായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading