Headlines

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ആലപ്പുഴ: ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Read More