Headlines

ഒരേ ജഡ്ജി, രണ്ട് നടപടികൾ; കോടതിയുടെ സമീപനം ചർച്ചയാകുന്നു

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജഡ്ജി, ദേശീയപതാകയേന്തി പ്രതിഷേധിച്ച യുവാക്കളുടെ ഹർജിയിൽ അടിയന്തര ഇടപെടലിന് തയ്യാറായില്ല. സിജെപി പ്രവർത്തകരായ സൗരവ് ദാസും ആശുതോഷ് റാങ്കയും ഏഴുദിവസം ജയിലിൽ കഴിഞ്ഞതിനു പിന്നാലെയാണ് രണ്ട് കോടതി നടപടികളും ചർച്ചയാകുന്നത്. ഉന്നാവ് കേസിൽ സെൻഗറിന് ജാമ്യം അനുവദിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് യുവാക്കളുടെ ഹർജിയും പരിഗണിച്ചത്. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച്…

Read More