പൊന്മുടിയിൽ മണ്ണിടിച്ചിൽ; വിനോദസഞ്ചാര കേന്ദ്രം അടച്ചു
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായതോടെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ–പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് സമീപവും ഞായറാഴ്ച മണ്ണിടിഞ്ഞു. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. അപകടസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിർദേശമുണ്ട്. നദികൾ മുറിച്ചുകടക്കുക, ജലാശയങ്ങളിൽ കുളിക്കുക, മീൻപിടിക്കുക തുടങ്ങിയവ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ…
