ഇനി മൈക്കിലൂടെ ചോദ്യം; മറുപടിക്കും പുതിയ ക്രമീകരണം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാറ്റം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇനി മൈക്കിലൂടെ മാത്രമാകും മറുപടി നൽകുക. ചോദ്യങ്ങൾ ചോദിക്കുന്നതിനായി മാധ്യമപ്രവർത്തകർക്ക് പ്രത്യേകമായി മൈക്ക് നൽകുന്ന സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഒരേസമയം നിരവധി പേർ ചോദ്യം ചോദിക്കുന്നതുമൂലമുള്ള ബഹളം ഒഴിവാക്കുകയാണ് പുതിയ ക്രമീകരണത്തിന്റെ ലക്ഷ്യം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ മൈക്കിലൂടെ മാത്രമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പിആർഡിയുമായി ആലോചിച്ച് നടപ്പാക്കും. നിലവിൽ വാർത്താസമ്മേളനങ്ങളിൽ ഒന്നിലധികം മാധ്യമപ്രവർത്തകർ ഒരേസമയം ചോദ്യം ചോദിക്കുന്നത് ആശയക്കുഴപ്പത്തിനും ബഹളത്തിനും ഇടയാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം പരിഗണിക്കുന്നത്. ബഹളം മൂലം…
