Headlines

ഓർമയിൽ കോടിയേരി

തിരുവനന്തപുരം: സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയും സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പാർടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രഭാതഭേരി, അനുസ്മരണ പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടന്നു.

തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ അഴിക്കോടൻ സ്മാരകത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. പയ്യാമ്പലത്തെ കോടിയേരി ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. എകെജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പതാക ഉയർത്തി.

പാർടി ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിൽ ശാരീരിക അവശതകൾ ബുദ്ധിമുട്ടിച്ചപ്പോഴും കോടിയേരി വിശ്രമരഹിതമായി ഇടപെട്ടിരുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും അതേസമയം കരുത്തുറ്റതുമായ നേതൃസാന്നിധ്യമായിരുന്നു കോടിയേരിയുടേതെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും മാതൃകയായ നേതാവായിരുന്നുവെന്ന് ഇ പി ജയരാജൻ അനുസ്മരിച്ചു.

കോടിയേരിയുടെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചതെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളെയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടെ നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച അദ്ദേഹം അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading