Headlines

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: സ്ത്രീകളെ പൊലീസിനൊപ്പം ആർഎസ്എസുകാരും മർദിച്ചെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ഡൽഹി പൊലീസിനൊപ്പം ആർഎസ്എസ് പ്രവർത്തകരും മർദിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിക്കുന്ന യുവാക്കളെ പൊലീസ് മർദിക്കുമ്പോൾ ആർഎസ്എസ് പ്രവർത്തകർക്ക് സ്വതന്ത്രമായി വിഹരിക്കാൻ അവസരം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. പൊലീസിലെ 50 ശതമാനം പേരും തങ്ങളുടെ പ്രതിഷേധം ശരിയാണെന്ന് സമ്മതിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ്, ഐടിബിപി, സിആർപിഎഫ്, പ്രതിപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം രാജ്യത്തെ ജനങ്ങളും ഒരു…

Read More