Headlines

വോട്ടുവെട്ടലിനെതിരെ രാജ്യത്തിന്റെ പ്രതിഷേധം; ഡൽഹി സമരം ആളിപ്പടരുന്നു

ന്യൂഡൽഹി: ജനാധിപത്യ സംരക്ഷണത്തിനും വോട്ടുവെട്ടലിനുമെതിരായ ഡൽഹിയിലെ പ്രക്ഷോഭം രാജ്യവ്യാപക പ്രതിഷേധമായി ശക്തിപ്രാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ വോട്ടവകാശം അട്ടിമറിക്കുന്നുവെന്ന ആരോപണമുയർത്തി ആരംഭിച്ച സമരത്തിന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്തുണയേറുകയാണ്. പ്രക്ഷോഭകരെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നടപടികൾ പ്രതിഷേധത്തിന്റെ വീര്യം വർധിപ്പിച്ചതായും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പേർ രംഗത്തെത്തുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളം, തമിഴ്‌നാട്, കർണാടകം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഒഡിഷ, ഗുജറാത്ത്, ത്രിപുര, മധ്യപ്രദേശ്…

Read More

എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പോരാ, മുഴുവൻ വീഡിയോ പുറത്തുവിടണം: ദീപ്കെ

ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ മുത്തശ്ശിയുടെ മരണവിവരം അറിയിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പുറത്തുവിട്ട വീഡിയോയുടെ പൂർണരൂപം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസിന്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമമെന്നും കസ്റ്റഡിയിൽ നേരിട്ട മാനസിക പീഡനവും അവകാശലംഘനങ്ങളും മറച്ചുവയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ വാദങ്ങളിൽ സത്യമുണ്ടെങ്കിൽ മുഴുവൻ വീഡിയോയും പുറത്തുവിടാൻ മടിക്കുന്നതെന്തിനാണെന്നും ദീപ്കെ ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ദീപ്കെയെയും സംഘത്തെയും…

Read More