ക്യാമറ ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് ലഭിക്കും ഈ ജോലി

Original public domain image Wikimedia

പാലക്കാട് : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായി വീഡിയോ, ഫോട്ടോ കവറേജ് നടത്തുന്നതിന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും പുതിയ പാനല്‍ രൂപീകരിക്കുന്നതിലേക്ക് ശനിയാഴ്ച (ജൂണ്‍ 20) വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.

വീഡിയോസ്ട്രിംഗര്‍ യോഗ്യത- പ്രീഡിഗ്രി, പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് വോയ്സ് ഓവര്‍ നല്‍കി വാര്‍ത്തകളായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പി ആര്‍ ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സും വാഹനവും ഉള്ളവരാകണം.

ഫോട്ടോഗ്രാഫര്‍ യോഗ്യത- ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയണം. ജില്ലയില്‍ സ്ഥിരതാമസക്കാരാകണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ, കേസില്‍പെട്ടവരോ, ശിക്ഷിക്കപ്പെട്ടവരോ ആകരുത്. ഇത് സംബന്ധിച്ച താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റും കേസുകള്‍ ഇല്ലെന്ന രേഖയും ഹാജരാക്കണം. വിശദമായ ബയോഡാറ്റ, കൈവശമുള്ള വിഡിയോ/ ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, പിന്‍-678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2505329.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading