റേഡിയോളജിസ്റ്റുകൾക്ക് അവസരം

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. എം.ബി.ബി.എസ്, റേഡിയോ ഡയഗ്‌നോസിസില്‍ എം.ഡി/ ഡി.എന്‍.ബി/ ഡി.എം.ആര്‍.ഡി യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 ജനുവരി ഒന്നിന് 60 വയസിന് താഴെയാകണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസലും പകര്‍പ്പുകളും സഹിതം ജൂണ്‍ 27ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0491 2533327, 2534524.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading