വിവിധ തസ്തികകളിൽ കരാർ നിയമനം

Older man pointing at job listings on board with two adults reading papers nearby in Kerala village People reviewing job listings on a public board in Kerala.

പാലക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 22 ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ഡോക്ടര്‍ (എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍), നഴ്സിങ് ഓഫീസര്‍ (ജി എന്‍ എം, ബി എസ് സി നഴ്സിങ് കേരള രജിസ്ട്രേഷന്‍), നഴ്സിങ് അസിസ്റ്റന്റ് (എ എന്‍ എം കേരള രജിസ്ട്രേഷന്‍), എക്സ-റേ ടെക്നീഷ്യന്‍ (ഡി ആര്‍ ടി, ഡി ആര്‍ ആര്‍ ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, സെക്യൂരിറ്റി (ആണ്‍ – എസ് എസ് എല്‍ സി വിജയം), പാര്‍ട്ട് ടൈം സ്വീപ്പര്‍ (ഏഴാം തരം) എന്നിവയിലാണ് ഒഴിവുകള്‍. പാര്‍ടൈം സ്വീപ്പര്‍ക്ക് 50 വയസാണ് പ്രായപരിധി, മറ്റെല്ലാ തസ്തികകള്‍ക്കും 45 വയസ്. സെക്യൂരിറ്റി തസ്തികയിലേക്ക് എക്സ് സര്‍വീസ്മാന്‍, ആയോധന കലകള്‍ അറിയുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ രേഖകളുമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading