Headlines

ഐ ഡി എസ് എഫ് എഫ് കെയിലെ സെന്‍സര്‍ഇളവ്; തീരുമാനം പുനഃപരിശോധിക്കണമെന്ന് ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: പതിനെട്ടാമത് ഐഡിഎഫ്എഫ്കെയിലേക്ക് (IDSFFK) ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രദർശനാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു. മേളയുടെ സുഗമമായ നടത്തിപ്പിനെ ഇത് ഗുരുതരമായി ബാധിക്കുമെന്നും വ്യക്തമാക്കുന്നു.​

സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക വിഭാഗത്തിലെ 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ 9 ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ 3 ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ മൊത്തം 31 ചിത്രങ്ങൾക്കാണ് ഇതുവരെ പ്രദർശനാനുമതി ലഭിക്കാതെ പോയത്. മലയാള ചിത്രമായ ‘ഗ്‌ളോബും’ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading