Headlines

ആൻജിയോപ്ലാസ്റ്റിയെ തള്ളിപ്പറയരുത്; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഡോക്ടർമാർ

കോഴിക്കോട്: ‘അനാവശ്യ ആൻജിയോപ്ലാസ്റ്റി ഒഴിവാക്കണം’ എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ ഡോക്ടർമാരുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ പ്രസ്താവന രോഗികളിൽ ചികിത്സയെക്കുറിച്ചും ആരോഗ്യവിദഗ്ധരെക്കുറിച്ചും തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം വ്യക്തമാക്കി.

Read More

നേതാക്കൾക്ക് ഹാജർ നൽകുന്നത് തെറ്റായ കാര്യമെന്ന് ജി സുധാകരൻ

ആലപ്പുഴ: സർവീസ് സംഘടനാ നേതാക്കൾ ജോലിക്ക് ഹാജരാകാതെ ശമ്പളവും മറ്റ് പ്രത്യേക ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് തെറ്റായ പ്രവണതയാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പറഞ്ഞു. സംഘടനാ നേതാവെന്ന പദവി ദുരുപയോഗം ചെയ്ത് സർവീസിലിരുന്ന കാലത്ത് ഒരിക്കൽ പോലും സ്കൂളിൽ പഠിപ്പിക്കാൻ പോകാതിരുന്ന അധ്യാപക സംഘടനാ നേതാക്കളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സർവീസ് കാലയളവിൽ ഒരു ദിവസം പോലും ഗവൺമെന്റ് സ്കൂളിൽ പോകാതിരുന്ന സംസ്ഥാന സെക്രട്ടറിമാർ വരെ നമുക്കിടയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളിൽ ഹാജരാകാതിരിക്കാൻ ഗവൺമെന്റിൽ നിന്ന് പ്രത്യേക…

Read More

ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫും വൈസ് ചെയർമാനും നേർക്കുനേർ

ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫും വൈസ് ചെയർമാൻ ജോസ് ചെല്ലപ്പനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വൈസ് ചെയർമാന്റെ സമീപനങ്ങൾ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നതായി കോൺഗ്രസ് കക്ഷിയോഗത്തിലും യു.ഡി.എഫ് യോഗത്തിലും വിമർശനം ഉയർന്നതിന് പിന്നാലെയാണ് ജോസ് ചെല്ലപ്പൻ പരസ്യമായി രംഗത്തെത്തിയത്.

Read More

മുനീറിന് ക്യാബിനറ്റ് പദവി, പി ജെ ജോസഫിന് പരിഗണനയില്ല; യുഡിഎഫിൽ പൊട്ടിത്തെറി

തിരുവനന്തപുരം: എം.കെ. മുനീറിന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം നൽകാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവിയിൽ തീരുമാനം വൈകുന്നത് യുഡിഎഫിൽ പുതിയ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കുന്നു. ജോസഫിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ക്യാബിനറ്റ് റാങ്ക് സംബന്ധിച്ച് മുന്നണി നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ക്യാബിനറ്റ് റാങ്ക് വൈകുന്നതിൽ പി.ജെ. ജോസഫ് യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ മതിയായ കൂടിയാലോചന…

Read More

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകൾ യുഡിഎഫ് നേടി. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി20 നിലനിർത്തി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്ക് പരിഗണിക്കുമ്പോഴാണ് എൽഡിഎഫിന്റെ നേട്ടം വ്യക്തമാകുന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമായിരുന്നു. യുഡിഎഫിന്റെ ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ, എൽഡിഎഫിന്റെ നാല് സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. ഇതോടെ…

Read More

കണ്ണൂരിൽ രണ്ട് വാർഡിലും എൽഡിഎഫ് ജയം; ബാവോട് ഈസ്റ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു

കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽഡിഎഫിന് വിജയം. പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിൽ യുഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ച എൽഡിഎഫ്, മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ നിലനിർത്തുകയും ചെയ്തു. ബാവോട് ഈസ്റ്റിൽ 65 വോട്ടിന്റെ വിജയംകഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ബാവോട് ഈസ്റ്റ് വാർഡിലാണ് എൽഡിഎഫ് ഇത്തവണ നിർണായക വിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർഥി കെ.വി. രതീശൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു…

Read More

പ്രിയദർശിനി പദ്ധതി 100 ദിവസം പിന്നിടുന്നു; ചരിത്രനേട്ടവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ സാധ്യമായത്. ഇതിനായി സർക്കാർ 266.53 കോടി രൂപയുടെ യാത്രാസൗജന്യമാണ് ഇതുവരെ നൽകിയത്.​ പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയിൽ പ്രതിദിനം 11.08 ലക്ഷം സ്ത്രീകളായിരുന്നെങ്കിൽ, 13-ാം ആഴ്ച എത്തിയപ്പോഴേക്കും ഇത് 13.93 ലക്ഷമായി…

Read More

കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം; തെളിവുകൾ തന്റെ കൈയ്യിലുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

ആലപ്പുഴ : ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സിപിഐഎമ്മിലെ ക്രിമിനൽസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗ വേദിയിൽ വെച്ചായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. ആലപ്പുഴ നഗരസഭയിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരൻ ആരോപണം ഉന്നയിച്ചത്. സിപിഐഎമ്മുകാരുമായി ചേർന്നുള്ള കോൺഗ്രസുകാരുടെ കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത്…

Read More