പ്രിയദർശിനി പദ്ധതി 100 ദിവസം പിന്നിടുന്നു; ചരിത്രനേട്ടവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ സാധ്യമായത്. ഇതിനായി സർക്കാർ 266.53 കോടി രൂപയുടെ യാത്രാസൗജന്യമാണ് ഇതുവരെ നൽകിയത്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയിൽ പ്രതിദിനം 11.08 ലക്ഷം സ്ത്രീകളായിരുന്നെങ്കിൽ, 13-ാം ആഴ്ച എത്തിയപ്പോഴേക്കും ഇത് 13.93 ലക്ഷമായി…
