Headlines

വീണാ വിജയന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡിയുടെ നീക്കം

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങി. വിവാദമായ സി.എം.ആർ.എൽ – എക്സാലോജിക് ദുരൂഹ പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക നടപടി. കേസന്വേഷണം അന്തിമഘട്ടത്തിലെത്തി കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഇ.ഡിയുടെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നിയമനടടികൾ പുരോഗമിക്കുകയാണ്.

എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറായ ടി. വീണയുടെ പേരിൽ വിവിധയിടങ്ങളിലുള്ള സ്വത്തുക്കളുടെ വിപണിമൂല്യം ഇ.ഡി ഇതിനോടകം നിർണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലായി വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് സ്ഥലവും വീടിനോട് ചേർന്നുള്ള പുരയിടവും കൊച്ചിയിലെ ഫ്ലാറ്റും ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടൽ പട്ടികയിലുള്ളത്.​

മരവിപ്പിച്ച ആസ്തികളുടെ വിവരങ്ങൾ നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് വീണ ഉൾപ്പെടെയുള്ള പ്രതികളുടെ 29.02 കോടി രൂപയുടെ ആസ്തികൾ ഇ.ഡി മരവിപ്പിച്ചിരുന്നു.

Tagged:

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading