Headlines

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: യുഎസിലെ കലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35) എന്നിവരുടെ ഭൗതികശരീരങ്ങളാണ് ബന്ധുക്കൾ ഏറ്റുവാങ്ങുന്നത്.​

തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയം പള്ളത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ കോട്ടയം പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വെച്ച ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക.​

അമേരിക്കയെ ഞെട്ടിച്ച ഈ ദാരുണ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading