
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആർ പി എഫ് ക്രൈം വിംഗ്/പാലക്കാട്, എക്‌സൈസ് സർക്കിൾ/പാലക്കാട് എന്നിവയുടെ സംയുക്ത സംഘം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനക്കിടയിൽ മൂന്നാമത്തെ പ്ളാറ്റ്ഫോമിൽ 2 ബാഗുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 കിലോയിലധികം കഞ്ചാവു കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 7 ലക്ഷം രൂപയോളം വില വരും.
എക്‌സൈസ് സർക്കിൾ പാലക്കാട് ഇൻസ്‌പെക്ടർ റിയാസ് എം, ആർപിഎഫ് ക്രൈം വിംഗ് എസ്.ഐ. എ .പി. അജിത് അശോക്, എക്‌സൈസ് ഇന്റലിജൻസ് എ സ് ഐ പ്രസാദ്, ആർ പി ഫ് ക്രൈം വിംഗ് കോൺസ്റ്റബിൾമാരായ എം. പ്രസാദ്, എൻ. ശ്രീജിത്ത്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അരുൺ, രമേശ് എക്‌സൈസ് വനിതാ പ്രിവന്റീവ് ഓഫീസർ വേണി, ഡ്രൈവർ കൃഷ്ണകുമാർ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ എക്‌സൈസ് സർക്കിൾ പാലക്കാട് കഞ്ചാവ് പിടിച്ചെടുത്ത് എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.
