
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ഇന്ന് വോട്ടെടുപ്പ്. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 38 വാർഡുകളിലാണ് ജനങ്ങൾ വിധിയെഴുതുന്നത്.
കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വിവിധ മുന്നണികൾ ശക്തമായ പ്രചാരണമാണ് മണ്ഡലങ്ങളിൽ നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കും.
